തിരുവനന്തപുരം :- പട്ടിക ജാതി വ്യാജ സർട്ടിഫിക്കറ്റ് നേടിയെടുത്ത് സർക്കാർ ജോലി തട്ടിയെടുത്തവർക്കെതിരെ അന്വേഷണം വേണം എന്ന് എസ് സി എസ് ടി ഐക്യ വേദി തിരുവനന്തപുരം ജില്ലാ കമ്മിറ്റി നേതാക്കൾ ആവശ്യപ്പെട്ടു. നെടുമങ്ങാട് അരശും മൂട് സ്വദേശി സുനിൽകുമാർ, മലയിൻകീഴു കാട്ടു വിളാകം ഇപ്പോൾ പോലീസിലും ജോലി ചെയ്തു വരികയാണ്. കീർത്താ ഡ് സ് ആണ് ഇത്തരം കാര്യങ്ങൾക്കു മറുപടി നൽകേണ്ടത്. എന്നാൽ അവർ ഒളിച്ചു കളിക്കുകയാണെന്നു നേതാക്കൾ കുറ്റപ്പെടുത്തി. സുനിൽ കുമാർ നെടുമങ്ങാട് നഗര സഭ സൂപ്രണ്ട് ആയി ഇപ്പോൾ ജോലി ചെയ്യുന്നുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് നൽകി രണ്ടായിരത്തിൽ അധികം ആൾക്കാർ ജോലി ചെയ്യന്നു. കുറ്റക്കാരെ സംരക്ഷിക്കുന്ന സംവിധാനം ആണ് ഇവിടെ നടക്കുന്നത്. സർക്കാർ അടിയന്തിരമായി ഇക്കാര്യത്തിൽ ഇടപെടണം എന്ന് അവർ ആവശ്യപ്പെട്ടു.