തിരുവനന്തപുരം – കേരള കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്, സംസ്ഥാന കമ്മിറ്റിയുടെ മൂന്നാം ഘട്ടം റിലേ സത്യാഗ്രഹം നവംബർ 04മുതൽ 08 വരെ നടക്കും . ഉദ്ഘാടനം കെ. മുരളീധരൻ മുൻ കെ. പി. സി. സി. പ്രസിഡന്റ് നിർവഹിക്കും
മൂന്നാം സമഗ്ര ഭേദഗതി നിയമത്തിൽ ജനാധിപത്യ വിരുദ്ധ ഭേദഗതികൾ പിൻവലിക്കുക, സംഘങ്ങളുടെ സുരക്ഷ തകർക്കുന്ന പുനരുദ്ധാരണ നിധി പിൻവലിക്കുക, പകരം നിക്ഷേപ ഗ്യാരണ്ടി സ്കീം, റെക്കറിങ് പ്രിമിയം ഏർപ്പെടുത്തി ശക്തിപ്പെടുത്തുക, അശാസ്ത്രിയമായ ക്ലാസ്സിഫിക്കേഷൻ പരിഷ്കരണം ഒഴിവാക്കുക, സബ് സ്റ്റാഫ് പ്രൊമോഷൻ തടയുന്ന 185(10) ചട്ടങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യാഗ്രഹം.