തിരുവനന്തപുരം : തിരുവല്ലം ബി എൻ വി ഹൈസ് സ്കൂളിൽ 1987 ലെ എസ് എസ് മേറ്റ്സ് ന്റെ എട്ടാംമത് വാർഷികത്തിനോടാനുബന്ധിച്ച് നടന്ന പരിപാടികളിൽ പത്തോളം വിദ്യാർത്ഥികൾ ഒരുമിച്ച് കീർത്തനങ്ങൾ ആലപിച്ചത് ശ്രദ്ധേയമായി.കഴിഞ്ഞ ഒരു വർഷമായി മതമൈത്രി സംഗീതജ്ഞനും സിനിമ സംഗീത സംവിധായകനുമായ ഡോ വാഴമുട്ടം ചന്ദ്രബാബുവിന്റ കീഴിൽ സംഗീതം അഭ്യസിക്കുന്ന അനിൽ, സുനിൽ, മാ ഹീൻ.രമണി, രശ്മികല, ജയന്തി,എൽ ബിന്ദു, ബിന്ദു ചന്ദ്രൻ,ആശ, ജയ തുടങ്ങി പത്തോളം പേർ ഈ പ്രായത്തിലും ജീവിതത്തിലെ ജോലി തിരക്കിനിടയിൽ സമയം കണ്ടെത്തി ഗുരുകുലത്തിൽ എത്തി അവർ പാഠങ്ങൾ അഭ്യസിക്കുന്നു.ഈ പരിപാടിയിൽ ഗുരുവിന്റെഅറുന്നൂറ്റി ഒന്നാമതു മതമൈത്രി സംഗീതം പരിപാടിയും നടന്നു.