ചിട്ടി നടത്തി മുങ്ങിയയാള്‍ എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിൽ

തിരുവനന്തപുരം :ചിട്ടിനടത്തി മുങ്ങിയയാള്‍ എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായി. മലപ്പുറം പെരിങ്ങോട് ചായാട്ടിരി അയ്യത്തും വളപ്പില്‍ എ.വി സജിത്താണ് (43) പിടിയിലായത്. ഇയാളുടെ പേരില്‍ അന്‍പതോളം വഞ്ചനാ കേസുകളാണ് ഉള്ളത്. 2015ല്‍ പെരിന്തല്‍മണ്ണ – ഊട്ടി റോഡില്‍ കറുകപുത്തൂര്‍ കുറീസ് എന്ന പേരില്‍ സ്ഥാപനം നടത്തിയിരുന്നു.തുടര്‍ന്ന് നിക്ഷേപകരെ വഞ്ചിച്ച്‌ ഇയാള്‍ വിദേശത്തേക്ക് പോകുകയായിരുന്നു. ഇപ്പോള്‍ വിദേശത്ത് നിന്ന് മടങ്ങി വരുമ്പോഴാണ് പെരിന്തല്‍മണ്ണ പൊലീസ് തിരുവനന്തപുരത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

14 − 8 =