തിരുവനന്തപുരം : തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രീസിന്‍റെ വാര്‍ഷിക പൊതുയോഗം ജവഹര്‍ നഗര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടന്നു. പ്രസിഡന്‍റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. 2022 – 24 കാലയളവിലേക്കുള്ള ഭാരവാഹികളെ എതിരില്ലാതെ തെരഞ്ഞെടുത്തു.
ഭാരവാഹികള്‍
എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ (എം.ഡി., എസ്.ഐ. പ്രോപ്പര്‍ട്ടി) പ്രസിഡന്‍റ്
ഡോ. ബി ഗോവിന്ദന്‍ (ചെയര്‍മാന്‍, ഭീമ ഗ്രൂപ്പ്) സീനിയര്‍ വൈസ് പ്രസിഡന്‍റ്
സുരേഷ് മാത്യു (എം.ഡി., നിലമേല്‍ എക്സ്പോര്‍ട്ടേഴ്സ്) വൈസ് പ്രസിഡന്‍റ്
എബ്രഹാം തോമസ് (എം.ഡി., പനച്ചമൂട്ടില്‍ എക്സ്പോര്‍ട്ട്സ്) സെക്രട്ടറി
സണ്‍ ലാല്‍ (പ്രൊപ്രൈറ്റര്‍, ശ്രീ മഹാദേവ ഇലക്ട്രിക്കല്‍സ്) ജോയിന്‍റ് സെക്രട്ടറി
രഞ്ജിത്ത് കാര്‍ത്തികേയന്‍ (ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ്) ട്രഷറര്‍