നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ

തിരുവനന്തപുരം: നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍. 80 സെന്റി മീറ്റര്‍ കൂടി ഉയര്‍ത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.നിലവില്‍ 40 സെന്റി മീറ്റര്‍ ഉയര്‍ത്തിയിരിക്കുന്ന ഷട്ടറുകളാണ് 80 സെന്റിമീറ്ററായി ഉയര്‍ത്താന്‍ പോകുന്നത്. ഒന്‍പത് മണിയോടെയാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
വരും മണിക്കൂറുകളില്‍ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

three × four =