ഭാരതീയപാരമ്പര്യ സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ല കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ മനയടത്ത് പ്രകാശൻഗുരുക്കൾ, കെ.വി.മുഹമ്മദ് ഗുരുക്കൾ , പി.കെ. ബഷീർ ഗുരുക്കൽ എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ല കമ്മിറ്റി രൂപീകരിക്കുകയും, പ്രസിഡന്റായി സി.എസ്.ശ്രീകുമാർ, എം.എസ് ഷാനവാസ് ജനറൽ സെക്രട്ടറിയായും, കെ.എസ്. അനിൽകുമാർ ട്രഷറായും, സനോഫർ ഇഖ്ബാൽ ജില്ലാ കോർഡിനേറ്ററായും തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങളായി ഷംനാദ് എസ്, പാർവ്വതി, വിനയചന്ദ്രൻ ,ജയപ്രകാശ്, മുഹമ്മദ് റാഫി, എന്നിവരെയും തെരഞ്ഞെടുത്തു.