തിരുവനന്തപുരം : ക്ഷീരവികസന വകുപ്പ്, തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ, ക്ഷീരസഹകരണ സംഘങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ മേഖലാ സഹകരണ ക്ഷീരോൽപാദക യൂണിയൻ, കേരള ഫീഡ് സ് ലിമിറ്റഡ്, കെ.എൽ.ഡി.ബോർഡ്, സർവീസ് സഹകരണ സംഘങ്ങൾ എന്നിവയുടെ സഹകരണത്തോടെ തിരുവനന്തപുരം റൂറൽ ബ്ലോക്കിലെ തിരുവല്ലം ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ തിരുവനന്തപുരം ജില്ല ക്ഷീരസംഗമം 2024-25 തിരുവല്ലം ജാനകി ആഡിറ്റോറിയത്തിൽ വച്ച് 17, 18 തീയതികളിൽ വിവിധ പരിപാടി നടത്തും . 18ന് ബുധനാഴ്‌ച നടക്കുന്ന ജില്ലാ ക്ഷീരസംഗമം 2024-25ന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവർകളുടെ അദ്ധ്യക്ഷതയിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിലിൻ്റെ മഹനീയ സാന്നിധ്യത്തിൽ ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കുന്നു. എം.പി . ശശി തരൂർ, എം.എൽ.എ മാരായ ആൻ്റണി രാജു, കടകംപള്ളി സുരേന്ദ്രൻ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, സഹകാരികൾ, ഉദ്യോഗസ്ഥ പ്രമുഖർ, ക്ഷീരകർഷകർ തുടങ്ങിയവർ പങ്കെടുക്കുന്നു.