(അജിത് കുമാർ. ഡി )
രേഖകളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിസൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി എന്ന്. എന്നാൽ ഭൂമിയിലെ മറ്റൊരു “നരകം “ആയി മാറി തീർന്നിരിക്കുക യാണ് ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നതിന് യാതൊരു സംശയവും ഇല്ല. ദിനം പ്രതി ആയിരത്തിലേറെ രോഗികൾ ആശുപത്രിയിൽ വിവിധ ഒ പി കളിൽ എത്തുന്നു. അതിലേറെ പേർ ആശുപത്രിലെ വാർഡുകളിൽ ചികിത്സയിൽ കഴിയുന്നു. ഓരോ വാർഡുകളിലും ഉൾക്കൊള്ളാവുന്ന തിലേറെ രോഗികൾ ചികിത്സ യിൽ കഴിയുന്നഅവസ്ഥയാണ് ഇന്നുള്ളത്. ആശുപത്രിലെഇരുപത്തി എട്ടാം വാർഡിലേക്ക് ഒന്ന് എത്തിയാൽ നരക തുല്യമായ ഒരു ലോകം നമ്മുക്ക് കാണാം. നമ്മുടെ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന രംഗങ്ങൾ അവിടെ കാണാം. വാർഡിലെ നിശ്ചിത കിടക്കകളിൽ അതിൽ ഇരട്ടിയിലേറെ രോഗികൾ തറയിലും, സ്റ്റൂളിലും, കട്ടിലിനിട ഭാഗത്തും, വാർഡുകളുടെ വഴിഭാഗങ്ങളിലും ചികിത്സക്കായി കിടക്കുന്നു. അതിൽ അമ്മമാരുണ്ട്, അനിയത്തിമാരുണ്ട്, അച്ഛൻ മാരുണ്ട്, വയസ്സ് കൂടിയ അമ്മൂമ്മ മാരുണ്ട്, മുത്ത ച്ഛൻ മാരുണ്ട്.. അങ്ങിനെ പോകുന്നു. വാർഡിൽ കൊള്ളാവുന്നതിൽഇരട്ടിയിലേറെ രോഗികൾ. എന്നാൽ അവർക്കു മതിയായ ചിക്കത്സലഭ്യമാക്കാൻ ഉള്ള സ്റ്റാഫ് നഴ്സു മാരും, അനുബന്ധ ജോലിക്കാരും ഉണ്ടോ എന്ന ചോദ്യത്തിന് ബന്ധ പെട്ടവർക്ക് മൗനം… മാത്രം. ഭൂമിയിലെ നരകം എന്നാണ് ഇതിനെ പലരും വിശേഷിപ്പിക്കുന്നത്. ഈഅവസ്ഥക്ക് മാറ്റം വരേണ്ടത് ആവശ്യം തന്നെയാണ്. വാർഡുകളിൽ കൊള്ളയുന്നതരത്തെക്കാൾ കൂടുതൽ രോഗികളെ കുത്തി നിറക്കുന്നത് രോഗികൾക്ക് ബുദ്ധിമുട്ടു ഉളവാക്കും എന്നതിലുപരി അവരുടെ കുടുംബങ്ങൾക്കും കൂടുതൽ ബുദ്ധിമുട്ടു ക ൾ ഉണ്ടാക്കും എന്നതിന് ഒരു സംശയ വും ഇല്ല. ഇത്തരം ബുദ്ധിമുട്ടുകളുടെ പ്രതിഫലനം ആണ് പലപ്പോഴും ആശുപത്രിജീവനക്കാർ ക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ. ഇതിനു ബന്ധപ്പെട്ടവർ ഉടനടി നടപടികൾ കൈക്കൊള്ളേണ്ടതാണ്.