തിരുവനന്തപുരം: അന്താരാഷ്ട്ര സ്വാതന്ത്ര സംഗീത ബാന്റുകൾ പങ്കെടുക്കുന്ന ‘പ്രകൃതി 2023’ തിരുവനന്തപുരം ഓപ്പൺഎയർ ഡിസംബർ 30 ന് മാനവീയം വീഥിയിൽ നടക്കും. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വതന്ത്ര സംഗീത കമ്യൂൺ ‘ഭൂമിയിലെ മനുഷ്യർ’ സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായ ‘സൃഷ്ടി’ എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രകൃതി 2023 അരങ്ങേറും. ഇന്ത്യയിലും വിദേശത്തുമുള്ള സ്വതന്ത്ര മെറ്റൽസംഗീത ബാന്റുകൾ ഉൾപ്പെടെ ഏഴ് സംഗീത ബാന്റുകൾ സംഗീതനിശ ഒരുക്കും. ബാംഗ്ലൂർ കെയോസ് , തിരുവനന്തപുരം ഈറ്റില്ല , കൊച്ചി മഷ്റൂംലേക്ക് , പോണ്ടിച്ചേരി ഗൗളി സ്ത്രീകളുടെ മാത്രം ബാന്റായ ചാർക്കോൾസ് , കണ്ണകി , വിദേശ ബാന്റായ ഈസ്‌റ്റേൺ മൂട്ടഡ് എന്നീ സ്വദേശത്തും വിദേശത്തുമുള്ള ബാന്റുകൾ സംഗീത നിശയിൽ പങ്കെടുക്കും.