തിരുവനന്തപുരം: പേരൂർക്കടയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പേരൂർക്കട വഴയില സ്വദേശി അജയകുമാറിന്റെ(66) മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ നിന്നും കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിന് മുകളിൽ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞിട്ടില്ല. മണ്ണാമൂല മുൻ വാർഡ് കൗൺസിലറായിരുന്നു അജയകുമാർ.