ഇന്ന് ശ്രീകൃഷ്ണന്റെ ജന്മദിനം ആയ ശ്രീകൃഷ്ണ ജയന്തി യാണ്. മാലോകർ എല്ലാം ഭക്തി പുരസ്സരം ആഘോഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ്. ശ്രീകൃഷ്ണ ജയന്തി യോട് അനുബന്ധിച്ചു അനന്ത പുരിയെ മറ്റൊരു ആമ്പാടി ആക്കി കൊണ്ട് ശോഭാ യാത്ര നടന്നു. ആയിരിക്കണക്കിന് ബാലികാ ബാലൻമാർ ശ്രീകൃഷ്ണ വേഷം ധരിച്ചു ശോഭയാത്രയിൽ പങ്കെടുത്തത് നഗരവീഥികളെ ഭക്തി സാന്ദ്രമാക്കി. ബാലഗോകുലം സംഘടിപ്പിച്ച ശോഭാ യാത്രയിൽ ശ്രീകൃഷ്ണ അവതാരലീലകളെ ആസ്പദമാക്കി ഉള്ള നിരവധി ഫ്ലോട്ടൂകളും ഉണ്ടായിരുന്നു. പാളയം ശ്രീ മഹാ ഗണപതി ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച ശോഭയാത്ര നഗരത്തെമണിക്കൂറുകളോളം ഭക്തിയിലാഴ്ത്തി.
ശ്രീകാര്യം നഗരത്തിന്റെ ഭാഗമായി ഘോഷയാത്രയിൽ നൂറു കണക്കിന് ബാലികാ ബാലൻമാരും, അമ്മമാരും ഘോഷ യാത്രയിൽ പങ്കെടുത്തിരുന്നു.