തിരുവനന്തപുരം : അനന്ത പുരിയിലെ ഹിന്ദു മഹാസമ്മേളനത്തിൽ എത്തുന്നവരുടെ മനം കവരുന്ന മറ്റൊരിടമുണ്ട്. ശ്രീ പദ്മനാഭ കാറ്ററിംഗ് യൂണിറ്റിന്റെ കൈപുണ്യം നുകർന്നു ഓരോ ദിനവും ആയിരങ്ങൾ ഭക്ഷണം കഴിച്ചു തൃപ്തരായി മടങ്ങുന്നു. പ്രധാന പരിപാടികൾ നടക്കുന്ന സ്റ്റേജിന്റെ വലതു വശം ആണ് ഭക്ഷണം ഒരുക്കുന്നഅടുക്കള പ്രവർത്തിക്കുന്നത്. സമ്മേളനം നടക്കുന്ന രാവിലെ മുതൽ രാത്രി വരെ ഇത് പ്രവർത്തിക്കുന്നു. സമ്മേളനത്തിൽ എത്തുന്നവർക്കെല്ലാം വലിപ്പ ചെറുപ്പമില്ലാതെ സ്വദിഷ്ഠമായ ഭക്ഷണം നൽകണം എന്ന ഹിന്ദു ധർമ്മ പരിഷത്ത് പ്രസിഡന്റ് എം ഗോപാൽ, ജനറൽ കൺവീനർ വി. സുധ കുമാർതുടങ്ങിയവർ സ്വാഗതസംഘത്തിന്റെ കീഴിലാണ് ഇതിന്റെ പ്രവർത്തനം. അനാവൂർ ഹരിയും, സഹപ്രവർത്തകരുടെയും അക്ഷീണ പ്രയത്നം കൊണ്ടാണ് സ്വദിഷ്ടമായ ഭക്ഷണം ഇവിടെ ലഭ്യ നൽകുന്നത്. ഭക്ഷണ പാചക കലയിലെമറ്റൊരു “നള പാചകം “ആയി മാറി തീർന്നിരിക്കുകയാണ് ശ്രീ പദ്മനാഭ കാറ്ററിംഗ് എന്ന സ്ഥാപനം.