ശ്രീനഗര്‍: കശ്മീരില്‍ ഭീകരാക്രമണത്തില്‍ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. രജൗരിയിലെ ഡാംഗ്രി മേഖലയിലാണ് വെടിവയ്പ്പുണ്ടായത്.ആക്രമത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവര്‍ രജൗരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിനു പിന്നാലെ പൊലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി.പരിക്കേറ്റ ഒരാളുടെ ശരീരത്തില്‍ ഒന്നിലധികം ബുള്ളറ്റ് മുറിവുകള്‍ കണ്ടെത്തിയതായി രജൗരിയിലെ അസോസിയേറ്റഡ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. മെഹ്മൂദ് പറഞ്ഞു.കാറിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഈ കാറില്‍ തന്നെ ഇവര്‍ രക്ഷപെട്ടു.