ഉത്തര്‍കാശി: ഉത്തരാഖണ്ഡിലെ ഉത്തര്‍കാശിയില്‍ മൂന്നു തവണ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ 12.45ന് റിക്ടര്‍ സ്കെയിലില്‍ 2.5 രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യമുണ്ടായത്.തുടര്‍ന്ന് രണ്ടു തവണകൂടി അനുഭവപ്പെട്ടു. പരിഭ്രാന്തരായ ജനം വീടിനുവെളിയിലിറങ്ങി. രാത്രിമുഴുവന്‍ ഇവര്‍ വീടിനു വെളിയിലാണു കഴിച്ചുകൂട്ടിയത്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.