ആലപ്പുഴ : വിവാഹപ്പന്തല്‍ പൊളിക്കുന്നതിനിടെ 11 കെവി ലൈനില്‍നിന്ന് വൈദ്യുതാഘാതമേറ്റ് മൂന്ന് അതിഥിത്തൊഴിലാളികള്‍ തല്‍ക്ഷണം മരിച്ചു. മൂന്നു പേര്‍ക്ക് പരിക്ക്. തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിന് കണിച്ചുകുളങ്ങരയിലെ വീട്ടുവളപ്പില്‍ ഒരുക്കിയ പന്തല്‍ പൊളിക്കുന്നതിനിടെ വെള്ളി വൈകിട്ട് 6.30നാണ് സംഭവം. തിരുവനന്തപുരം ‘ഡെക്കറേഷൻ’ എന്ന സ്ഥാപനത്തിലെ തൊഴിലാളികളും ബിഹാര്‍ സ്വദേശികളുമായ ആദിത്യൻ, കാശി റാം, ബംഗാള്‍ സ്വദേശി ധനഞ്ജയൻ എന്നിവരാണ് മരിച്ചത്. ബിഹാര്‍ സ്വദേശികളായ ജാദുലാല്‍, അനൂപ്, അജയൻ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. പന്തലിന്റെ മുകള്‍ഭാഗം പൊളിക്കുന്നതിനായി ടയറുകളുള്ള ഇരുമ്ബുകുതിര ഉരുട്ടിക്കൊണ്ടുവരുന്നതിനിടെ 11 കെവി ലൈനില്‍ തട്ടുകയായിരുന്നു.പരിക്കേറ്റവരെ ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ കെവിഎം ആശുപത്രി മോര്‍ച്ചറിയില്‍.