ഇരിങ്ങാലക്കുട: കാറളം ഹരിപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹരിപുരം കുഴുപ്പുള്ളിപറമ്പില്‍ മോഹനന്‍ (62), ഭാര്യ മിനി (56), മകന്‍ ആദര്‍ശ് എന്നിവരാണ് മരിച്ചത്.കഴിഞ്ഞ ദിവസം വൈകിട്ട് കാണാതായതിനെ തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് മൂന്ന് പേരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിത്.
മോഹനനും ആദര്‍ശും വീട്ടിലെ ഹാളിലും ഭാര്യ മിനി കിടപ്പുമുറിയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറളം സ്‌കൂളിലെ വി.എച്ച്.എസ്.ഇ. വിദ്യാര്‍ഥിയാണ് ആദര്‍ശ്. മകള്‍ മിഷ ഭര്‍ത്താവ് സുമേഷിനൊപ്പം വിദേശത്താണ്.