പൂങ്കാവില്‍ പെട്രോള്‍ പമ്പില്‍ അക്രമം നടത്തിയ നാലംഗ സംഘത്തിലെ മൂന്നു പേർ പോലീസ് പിടിയിൽ

പത്തനംതിട്ട: പൂങ്കാവില്‍ പെട്രോള്‍ പമ്പില്‍ അക്രമം നടത്തിയ നാലംഗ സംഘത്തിലെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.പ്രമാടം ഈട്ടിവിള ഭാസ്‌കര ഭവന്‍ വീട്ടില്‍ ഭാസ്‌കരന്റെ മകന്‍ ഗിരിന്‍ (23), പ്രമാടം തറയിശ്ശേരി വീട്ടില്‍ പ്രസാദിന്റെ മകന്‍ അനൂപ് (20), പ്രമാടം കിഴത്തേത് വീട്ടില്‍ ശിവപ്രകാശിന്റെ മകന്‍ ആരോമല്‍ (21) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിലൊരാളായ പ്രതീഷ് ഒളിവിലാണ്.
നിര്‍ധന കുടുംബത്തിന്റെ തട്ടുകട അടിച്ചു തകര്‍ത്ത് തീയിട്ട് അറസ്റ്റിലായി സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രതികളാണിവര്‍. ഇതില്‍ ആരോമല്‍ പ്രമാടം പഞ്ചായത്ത് 19ാം വാര്‍ഡിലെ സിപിഎം അംഗം ലിജ ശിവപ്രകാശിന്റെ മകനാണ്.ജനുവരി 13 ന് പൂങ്കാവിലെ തട്ടുകട അടിച്ചു തകര്‍ത്തതും ആരോമലിന്റെ നേതൃത്വത്തിലായിരുന്നു. അന്ന് അക്രമി സംഘത്തെ സ്‌റ്റേഷന്‍ ജാമ്യത്തില്‍വിട്ടയച്ചിരുന്നു.ഞായറാഴ്ച വൈകിട്ട് അഞ്ചിന് പൂങ്കാവ് ജങ്ഷനില്‍ പെട്രോള്‍ പമ്പില്‍ ആരോമലും സംഘവും കാറിന് പെട്രോള്‍ അടിക്കാനെത്തി. ഇയാള്‍ യുപിഐ വഴി തുക ട്രാന്‍സ്ഫര്‍ ചെയ്ത് പെട്രോള്‍ അടിക്കാന്‍ ചെന്നപ്പോള്‍ സമയം വൈകിയെന്ന് പറഞ്ഞായിരുന്നു അക്രമം.ജീവനക്കാരനായ ഉണ്ണികൃഷ്ണനെ അടിച്ച്‌ താഴെയിട്ടു. ഇയാള്‍ക്ക് തലയ്ക്ക് പരുക്കേറ്റു. ഇതു കണ്ട് ഓടി വന്ന പമ്പ് മാനേജര്‍ സാം മാത്യുവിന്റെ തല അടിച്ചു പൊട്ടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. സാമിന് ഗുരുതര പരുക്കുണ്ട്.സാമിന്റെ സഹോദരനും ഉടമയുമായ വര്‍ഗീസിനെയും ഇവര്‍ ക്രൂരമായി മര്‍ദിച്ചു. വര്‍ഗീസ് പോലീസില്‍ വിവരമറിയിച്ചതോടെ അക്രമി സംഘത്തിലെ ആരോമല്‍ ഒഴികെ എല്ലാവരും രക്ഷപ്പെടുകയായിരുന്നു.സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ് ആരോമല്‍. ഇന്‍സ്റ്റാഗ്രാമില്‍ ഇയാള്‍ക്ക് ഒന്നരലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. ഇവര്‍ കടയില്‍ വന്ന് ഭക്ഷണം കഴിച്ചും പാഴ്‌സല്‍ വാങ്ങിയും പോകും. പണം ഗൂഗിള്‍ പേ ചെയ്യാമെന്ന് പറയും. എന്നാല്‍, പണം കൊടുക്കാറില്ല.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

thirteen + nine =