പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനില്‍ കല്‍ക്കരി ഖനി തകർന്ന് മൂന്ന് ഖനി തൊഴിലാളികള്‍ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു.പെഷവാറില്‍ നിന്ന് 35 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് ദര ആദം ഖേല്‍ പട്ടണത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. ഖൈബർ പഖ്തൂണ്‍ഖ്വ (കെപികെ) പ്രവിശ്യയിലെ ഷാംഗ്ല ജില്ലയില്‍ നിന്നുള്ളവരാണ് ഖനിത്തൊഴിലാളികളെന്ന് പോലീസ് പറഞ്ഞു.
രക്ഷാപ്രവർത്തകരെത്തിയാണ് മരിച്ചവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്.