കുന്നംകുളം : 16 ലക്ഷം രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍. തമിഴ്‌നാട് കടലൂര്‍, പോണ്ടിച്ചേരി സ്വദേശികളായ ഇവരെ കുന്നംകുളം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറും സംഘവും പിടികൂടിയത്.അന്യസംസ്ഥാനങ്ങളില്‍ നിന്നും വ്യാപകമായി അതിമാരക മയക്കുമരുന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്നുള്ള കര്‍ശന പരിശോധനയിലാണ് മൂവരെയും എക്‌സൈസ് പിടികൂടിയത്. ജോണ്‍ ഡേവിഡ്, വിഘ്‌നേഷ്, വിജയ് എന്നിവരെയാണ് കുന്നംകുളം എക്‌സ്സൈസ് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറും പാര്‍ട്ടിയും അറസ്റ്റു ചെയ്തത്.കുന്നംകുളംപെരുമ്പിലാവ് അന്‍സാര്‍ ഹോസ്പിറ്റല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വെച്ചാണ് 687 ഗ്രാം ഹാഷിഷ് ഓയിലുമായി ഇവരെ പിടികൂടിയത്.കഞ്ചാവ് സ്വകാര്യ വാഹനത്തില്‍ എത്തിച്ച് തിരക്കുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഇടനിലക്കാര്‍ക്ക് കൈമാറി കച്ചവടം നടത്തുന്ന രീതിയാണ് എക്‌സൈസിന്റെ തന്ത്രപരമായിട്ടുള്ള സമീപനത്തിലൂടെ പിടികൂടിയത്.