കുവൈറ്റ് സിറ്റി: കുവൈറ്റില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു.മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കബ്ദ് റോഡില്‍ ബുധനാഴ്ചയാണ് അപകടമുണ്ടായതെന്ന് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.വിവരം ലഭിച്ചയുടന്‍ അഗ്നിശമന സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ (ഡിജിഎഫ്ഡി) പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.തുടര്‍ന്നാണ് മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിക്കേറ്റ മൂന്ന് പേരില്‍ രണ്ട് പേര്‍ ട്രക്കിന്റെ അടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.