കൊല്ലം : കണ്ണനല്ലൂരില്‍ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങിമരിച്ചു. കൊല്ലം പള്ളിത്തോട്ടം ഡിപ്പോപ്പുരയിടം എച്ച് ആൻഡ് സി കോമ്പൗണ്ടില്‍ അർഷാദിന്റെ ഭാര്യ സജിന (30), ഇവരുടെ സുഹൃത്തുക്കളും തിരുവനന്തപുരം സ്വദേശികളുമായ സബീർ (40), ഭാര്യ സുമയ്യ (35) എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. മുട്ടയ്ക്കാവ് പാകിസ്ഥാൻ മുക്ക് മുളയറക്കുന്ന് കാഞ്ഞിരംകണ്ടത്തില്‍ ചെളിയെടുത്തുണ്ടായ വലിയ വെള്ളക്കെട്ടിലാണ് അപകടം ഉണ്ടായത്. മൂന്നുപേരും ഒന്നിച്ച് കുളിക്കാൻ എത്തിയതായിരുന്നു. കരയില്‍ നിന്ന് 20 അടിയോളം വെള്ളത്തിലേക്കിറങ്ങിയ സജിന മുങ്ങിത്താഴുന്നത് കണ്ട് സബീറും സുമയ്യയും രക്ഷിക്കാൻ ശ്രമിച്ചു.സജിനയുടെ അടുത്തെത്തുന്നതിന് മുമ്ബ് ഇവരും മുങ്ങിത്താഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.