കൊച്ചി: വാക്കുതര്‍ക്കത്തിനിടെ വരാപ്പുഴ സ്വദേശി ശ്യാമി(33)നെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്‌റ്റില്‍.എറണാകുളം നെട്ടൂര്‍ പഴയ പള്ളിക്കു സമീപം പൂതേപാടം വീട്ടില്‍ ഹര്‍ഷാദ് (30), പനങ്ങാട്, കുമ്ബളം നോര്‍ത്ത് കൈതാരം വീട്ടില്‍ തോമസ്(53), പനങ്ങാട്, മാടവന, കളപ്പുരക്കല്‍ വീട്ടില്‍ സുധീര്‍ (32) എന്നിവരാണ് അറസ്‌റ്റിലായത്.ഇന്നലെ പുലര്‍ച്ചെ രണ്ടിനാണു കേസിനാസ്‌പദമായ സംഭവം. എറണാകുളം സൗത്ത് പാലത്തിനു താഴെ വാക്കുതര്‍ക്കത്തിനിടയില്‍ വരാപ്പുഴ സ്വദേശിയായ ശ്യാമിനെ പ്രതികള്‍ കുത്തിവീഴ്‌ത്തുകയായിരുന്നു. ശ്യാമിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അരുണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജുവിന്റെ നിര്‍ദ്ദേശപ്രകാരം എറണാകുളം ഡി.സി.പി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്‌റ്റ് ചെയ്‌തത്.വാക്കുതര്‍ക്കത്തിനിടെ വരാപ്പുഴ സ്വദേശി ശ്യാമിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്‌റ്റിൽ