മൂലമറ്റം: ലോറി റോഡരികിലെ മരത്തിലിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്. ഇന്നലെ വൈകിട്ട് മുട്ടത്തിന് സമീപം പെരുമറ്റം ജംഗ്ഷനിലായിരുന്നു അപകടം.ഒരു മണിക്കൂറോളം ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെയും രണ്ട് സഹായികളെയും നാട്ടുകാര്‍ ശ്രമിച്ചിട്ടും പുറത്തെടുക്കാൻ സാധിച്ചില്ല .തുടര്‍ന്ന് മുട്ടം പൊലീസും തൊടുപുഴ അഗ്നിരക്ഷാ സേനയും എത്തിയാണ് പുറത്തെടുത്തത്. ഇതോടെ ഏറെ നേരം ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം.വാഗമണ്ണില്‍ നിന്ന് തേയില കൊളുന്തുമായി പാലക്കാട് പോയി തിരികെ വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. എതിര്‍ദിശയില്‍ നിന്ന് അമിതവേഗതയിലെത്തിയ കാറില്‍ ഇടിക്കാതിരിക്കാൻ ശ്രമിച്ചപ്പോള്‍ ലോറി റോഡില്‍ നിന്ന് തെന്നി മരത്തില്‍ ഇടിച്ചുകയറുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.