ആര്യങ്കാവ്: രേഖകളില്ലാതെ തമിഴ്‌നാട്ടില്‍ നിന്ന് മാരുതി കാറില്‍ കടത്തിക്കൊണ്ട് വന്ന മൂന്ന് കിലോ സ്വര്‍ണാഭരണങ്ങളുമായി മൂന്നുപേര്‍ ആര്യങ്കാവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടിയിലായി.മലപ്പുറം സ്വദേശികളായ സക്കീര്‍, ദാസ്, കാര്‍ ഡ്രൈവര്‍ ഷാഫി എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 8.45 ഓടെയായിരുന്നു സംഭവം. മലപ്പുറത്ത് പുതുതായി ആരംഭിക്കുന്ന ജൂവലറിയിലേക്ക് തെങ്കാശിയില്‍ നിന്ന് കൊണ്ടുവന്ന സ്വര്‍ണാഭാരണങ്ങളാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞു.മാലയടക്കമുള്ള ഉരുപ്പടികള്‍ തെങ്കാശിയില്‍ നിന്ന് ലേലത്തില്‍ പിടിച്ചതാണെന്നും ഇവര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.