കോട്ടയം : യുവതിയെയും ഭര്‍ത്താവിനെയും മകനെയും ആക്രമിച്ച കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെത്തിപ്പുഴ തകടിയേല്‍ വീട്ടില്‍ നെഹീദ് നൗഷാദ് (25), പനച്ചിക്കാട് ഉഷസ്സ് നിവാസില്‍ അഫ്സല്‍ (22), കുറിച്ചി അഖില്‍ നിവാസ് വീട്ടില്‍ അഖില്‍ എസ്.നായര്‍ (20) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.ഞായറാഴ്ച രാത്രിയോടെ പ്രതികള്‍ യുവതിയുടെ വീടിന്‍റെ മുന്‍വശത്തുവെച്ച് കാറില്‍ ഇരുന്ന് ബഹളംവെക്കുകയും ഇത് ചോദിക്കാന്‍ ചെന്ന യുവതിയെയും ഭര്‍ത്താവിനെയും മകനെയും പ്രതികള്‍ മൂന്നുപേരും ചേര്‍ന്ന് ചീത്തവിളിക്കുകയും മര്‍ദിക്കുകയുമായിരുന്നു.
തുടര്‍ന്ന് ഇവര്‍ കടന്നുകളഞ്ഞു. യുവതിയുടെ പരാതിയെത്തുടര്‍ന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണസംഘം ഇവരെ കുറിച്ചി റെയില്‍വേ ട്രാക്കിന് സമീപംവെച്ച് പിടികൂടുകയായിരുന്നു.