കാഞ്ഞിരപ്പള്ളി: കൂവപ്പള്ളിയില്‍ മധ്യവയസ്കനെ ആക്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കൂവപ്പള്ളി കല്ലുകാലായില്‍ ജോമിന്‍ ജോജി (21), തെക്കേല്‍ അലന്‍ മോന്‍ (19), കുളിരുപ്ലാക്കല്‍ മെറിന്‍ ജയിംസ് ( 23) എന്നിവരാണ് അറസ്റ്റിലായത്.ഇവര്‍ കഴിഞ്ഞദിവസം കൂവപ്പള്ളി സ്വദേശിയായ ജോബിയെയാണ് ആക്രമിച്ചത്. പ്രതികള്‍ ക്രിസ്മസിന്‍റെ തലേദിവസം രാത്രി കൂവപ്പള്ളി ടൗണില്‍ പടക്കം പൊട്ടിക്കുന്ന സമയത്ത് ആരോ ഇവരെ ചീത്ത വിളിക്കുകയും ചീത്ത വിളിച്ചത് ജോബിയാണെന്ന് തെറ്റിദ്ധരിച്ച് ഇവര്‍ സംഘം ചേര്‍ന്ന് ജോബിയെ ആക്രമിക്കുകയുമായിരുന്നു.