ബനിഹാല്‍: ജമ്മു കശ്മീരില്‍ വീടിന് തീപിച്ച് മൂന്ന് സഹോദരിമാർ വെന്തുമരിച്ചു.മരിച്ച ബിസ്മ (18), സൈക്ക (14), സാനിയ (11) എന്നിവരാണ് മരിച്ചത്.ധൻമസ്ത-തജ്‌നിഹാല്‍ ഗ്രാമത്തിലാണ് ദാരുണസംഭവം.മൂന്ന് നിലകളുള്ള വീടിന് തിങ്കളാഴ്ച പുലർച്ചെയാണ് തീപിടിച്ചത്.മുകളിലത്തെ നിലയില്‍ ഉറങ്ങുകയായിരുന്നു മൂവരും. വീടു മുഴുവൻ തീ പടർന്നതിനാല്‍ പുറത്തിറങ്ങാൻ കഴിഞ്ഞില്ല. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതിന് ശേഷമാണ് ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്.