ആലപ്പുഴ: ഗൂഗിള്‍ മാപ്പ് നോക്കി യാത്രചെയ്ത മൂന്നു യുവാക്കള്‍ വാഹനങ്ങളുമായി കായലില്‍വീണു. പുന്നമട റിസോർട്ടിനു കിഴക്ക് പുരവഞ്ചികള്‍ അടുപ്പിക്കുന്ന കടവിനു സമീപം ബുധനാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം.ആർക്കും അപായമില്ല.സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാർ റിസോർട്ടിലെ ആഘോഷം കഴിഞ്ഞു തിരികെ പോകുമ്പോഴാണ് സംഭവം. സ്കൂട്ടറില്‍പ്പോയ ജീവനക്കാരിലൊരാള്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്താല്‍ യാത്രചെയ്യുകയായിരുന്നു. മറ്റു സുഹൃത്തുക്കള്‍ കാറില്‍ പിന്നാലെ പോയി.എന്നാല്‍, കടവിലെത്തിയപ്പോള്‍ റോഡ് തീർന്നത് മാപ്പില്‍ കാണിച്ചില്ല. ഇതോടെയാണ് സ്കൂട്ടറും കാറും വെള്ളത്തില്‍ പോയതെന്നാണ് പോലീസ് പറയുന്നത്.