പൊയിനാച്ചി: കാറിന്റെ ബോണറ്റില്‍ ഒളിപ്പിച്ച് കടത്തിയ 50 ഗ്രാം എം.ഡി.എം.എ. മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍.ഒരാള്‍ ഓടി രക്ഷപ്പെട്ടു. കാർ പോലീസ് കസ്റ്റഡിയിലെടുത്തു.ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുളള ഡിസ്ട്രിക്‌ട് ആന്റി നാർകോട്ടിക്സ് സ്പെഷ്യല്‍ ആക്ഷൻ ഫോഴ്സും(ഡാൻസാഫ്) മേല്‍പ്പറമ്പ് പോലീസും ചേർന്ന് നടത്തിയ പരിശോധനയില്‍ പ്രതികളെ പിടികൂടിയത്. പൊയിനാച്ചി ദേശീയപാതയില്‍ നിർമാണം നടക്കുന്ന വി.ഒ.പി.പരിസരത്ത് ഞായറാഴ്ച പുലർച്ചെയാണ് പരിശോധന നടന്നത്.അജാനൂർ കടപ്പുറം മീനാഫീസിനടുത്ത പാട്ടില്ലത്ത് ഹൗസില്‍ പി.അബ്ദുല്‍ ഹക്കീം(27), കുമ്പള കൊപ്പളം കുന്നില്‍ ഹൗസിലെ എ.അബ്ദുല്‍ റാഷിദ്(29) ഉദുമ പാക്യാര ഹൗസിലെ പി.എച്ച്.അബ്ദുല്‍റഹിമാൻ(29) എന്നിവരെയാണ് പിടിയിലായത്.