എറണാകുളം: മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമിച്ച മൂന്ന് യുവാക്കള്‍ പിടിയില്‍.താന്നിക്കുന്നേല്‍ സ്വദേശി ബിബിന്‍ ഷാജി, വാഗമണ്‍ സ്വദേശികളായ ജിതിന്‍, ഗൗതം എന്നിവരെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടിയത്എറണാകുളം പച്ചാളത്തുള്ള ജിഇഒ വിവിഐ ഇന്ത്യ നിതി ലിമിറ്റഡ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ഇന്നലെ ഉച്ചയ്ക്ക് അമ്മയുടെ സ്വര്‍ണ്ണമാല പണയം വയ്ക്കാനെന്ന വ്യാജേന പ്രതികള്‍ എത്തുകയായിരുന്നു.സ്ഥാപനത്തിലെ അപ്രൈസര്‍ മാല തൂക്കി നോക്കി 35 ഗ്രാമുണ്ടെന്ന് പറഞ്ഞു. എന്നാല്‍, മാല ഉരച്ചു നോക്കിയപ്പോള്‍ ഇത് മുക്കുപണ്ടമാണെന്ന് മനസിലായി. പിടിക്കപ്പെട്ടെന്ന് മനസിലായതോടെ മാല തിരികെ വാങ്ങി രക്ഷപ്പെടാന്‍ പ്രതികള്‍ ശ്രമിച്ചു.എന്നാല്‍, ജീവനക്കാരന്‍ മാല തിരികെ നല്‍കാന്‍ വിസമ്മതിച്ചതോടെ പ്രതികള്‍ ബഹളം വയ്ക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.സ്ഥാപനത്തിലെ മാനേജരുടെ പരാതിയില്‍ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.