തൃശൂര്‍: കൈപ്പറമ്പില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിനു മുകളിലേക്ക് മരം വീണ് അപകടം. കൈപ്പറമ്പ് സെന്ററില്‍ തന്നെയാണ് അപകടം സംഭവിച്ചത്.അപകടത്തില്‍ ആളപായമില്ല.കനത്ത മഴയെ തുടര്‍ന്ന് റോഡരികില്‍ നിന്നിരുന്ന കൂറ്റന്‍ മരം കടപുഴകി റോഡിലേക്ക് വീഴുകയായിരുന്നു. ഓട്ടോ അടക്കമുള്ള വാഹനങ്ങള്‍ മരത്തിന് അടിയില്‍പ്പെടേണ്ടതായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.