ആലപ്പുഴ: അരൂര്‍ ദേശീയ പാതയില്‍ തടി ലോറി മറിഞ്ഞ് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്ക് ഇല്ല. എന്നാല്‍ ദേശീയപാതയില്‍ മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്.ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള മേല്‍പ്പാത നിര്‍മ്മാണം നടക്കുന്നതിനാല്‍ മാസങ്ങളായി ഇതു വഴിയുള്ള യാത്ര ദുരിതപൂര്‍ണമാണ്. മഴയും, ചെളിയും, തകര്‍ന്ന റോഡും മൂലം ഇവിടെ അപകടങ്ങളും നിത്യസംഭവമായിരിക്കുകയാണ്. ഫ്ളൈ ഓവര്‍ നിര്‍മാണം തുടങ്ങിയ ശേഷം 20 ലധികം ആളുകളാണ് ഇവിടെ വാഹനാപകടങ്ങളില്‍ മരണമടഞ്ഞത്.