തിരുവനന്തപുരം :- കെ എസ് ആർ ടി സി ഡ്രൈവറുടെ സമയോചിത മായ ഇടപെടൽ നിമിത്തം തലസ്ഥാനത്ത് പാളയം മാർക്കറ്റിനു സമീപം ഫ്ലൈ ഓവറിൽ വൻ അപകടം ഒഴിവായി. ബേക്കറി ജംഗ്ഷന് മുകളിൽ പാളയം പഞ്ചാ പ്പുര ജംഗ്ഷനിൽ വച്ചു വളവു തിരിയവേ ബസിന്റെ ബ്രേക്ക് പൊട്ടുകയാണുണ്ടായത്. ബസ്സിൽ യാത്രക്കാരുടെ നല്ല തിരക്കായിരുന്നു.ഡ്രൈവർ അപകടം മനസിലാക്കി ബസ്സിനെ റോഡിനു കുറുകെ ഉള്ള ഡിവിഡറിൽ ഇടിച്ചു കേറ്റിയതിനു ശേഷം ബസ്സിന്റെ ഹാൻഡ് ബ്രേക്ക് പിടിച്ചിട്ടു നിർത്തുക ആയിരുന്നു ചെയ്തത്. നട്ടുച്ച ആയതിനാൽ റോഡിൽ നല്ല തിരക്കുണ്ടായിരുന്നു. വൻ അപകടം ആണ് ഡ്രൈവറുടെ മനസ്സാന്നിധ്യം കൊണ്ട് വഴി മാറിയത്.