പാലക്കാട് – ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീര മൃത്യു വരിച്ച മുഹമദ് ഹക്കീമിന് പ്രേം നസീർ സുഹൃത് സമിതി പാലക്കാട് ചാപ്റ്റർ ഡിസംബർ എട്ടിനു വൈകുന്നേരം 5 മണിക്ക് ധോണിയിലെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ പ്രണാമം അർപ്പിക്കുന്നു. സി.ആർ.പി.എഫ്. ജവാൻമാർ, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, പോലീസ് ഉദ്യോഗസ്ഥർ, സമിതി ഭാരവാഹികൾ, സന്നദ്ധ പ്രവർത്തകർ പ്രണാമ ചടങ്ങിൽ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് മനോജ് കുമാറും, സെക്രട്ടറി മുത്തു കൃഷ്ണനും അറിയിച്ചു.