പാലക്കാട്: നെല്ലിയാമ്പതിയില്‍ വീണ്ടും ഭീതി പരത്തി കാട്ടാന. നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിലാണ് കാട്ടാനയായ ചില്ലിക്കൊമ്പൻ ഇറങ്ങിയിരിക്കുന്നത്ഇന്നലെ രാത്രിയോടെ ചില്ലിക്കൊമ്പനെ കാടുകയറ്റിയിരുന്നു. എന്നാല്‍, ഇന്ന് രാവിലെയായപ്പോഴേക്കും ചില്ലിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇന്നലെ നെല്ലിയാമ്പതിയിലെ എവിറ്റി ഫാക്ടറിക്ക് സമീപമാണ് ചില്ലിക്കൊമ്പൻ എത്തിയത്. തുടർന്ന് പ്രദേശത്തെ ലൈറ്റുകള്‍ ആന തകർത്തിരുന്നു.