ഇന്ന് ഗാന്ധി ജയന്തി, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് സഹനത്തിന്റെ മുഖമുദ്ര പകർന്ന മഹാത്മാവിന്റെ 154-ാം ജന്മദിനം. ബ്രിട്ടീഷ് അധിനിവേശത്തെ അഹിംസയിലൂടെ നേരിട്ട് ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി നിർണായക പങ്കുവഹിച്ച വ്യക്തിത്വം. അതിനാൽ തന്നെ ലോക അഹിംസാ ദിനമായാണ് ഈ ദിവസം ആചരിക്കുന്നത്. രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള പ്രമുഖർ ഇന്ന് ഗാന്ധി സ്മൃതി കുടീരമായ രാജ്ഘട്ടിൽ എത്തി പുഷ്പാർച്ചന നടത്തും. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം ആരംഭിച്ച സ്വച്ഛതാ മിഷൻ ക്യാമ്പൈൻ ഇന്നും തുടരും. കഴിഞ്ഞ ദിവസം നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രിയും ഭാഗമായിരുന്നു. ഗുസ്തി താരവും ഫിറ്റ്‌നസ് ഇൻഫ്‌ളുവൻസറുമായ അങ്കിത് ബയാൻപുരിയക്കൊപ്പമാണ് പ്രധാനമന്ത്രി ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായത്.