കൊച്ചി: തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസും പാലക്കാട് കസബ പൊലീസും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ഹരജിയില്‍ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയും.മുഖ്യമന്ത്രിക്കും കുടുംബത്തിനുമടക്കമുള്ളവര്‍ക്കെതിരെ സ്വപ്ന നടത്തിയ വെളിപ്പെടുത്തലില്‍ തനിക്കെതിരെ ഗൂഢാലോചനയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുമുണ്ടെന്ന് കാട്ടി മുന്‍ മന്ത്രി കെ.ടി. ജലീല്‍ നല്‍കിയ പരാതിയിലാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തത്. അഡ്വ. സി.പി. പ്രമോദിന്‍റെ പരാതിയിലാണ് കസബ പൊലീസിലെ കേസ്.മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വ്യാജ ആരോപണങ്ങളുന്നയിച്ച് പൊതുജനങ്ങളെ പ്രകോപിതരാക്കി സ്വപ്ന കലാപത്തിന് ശ്രമിച്ചെന്നാണ് സര്‍ക്കാര്‍ വാദം.