വിധവാ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച ഇടുക്കി അടിമാലിയിലെ മറിയക്കുട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.5 മാസമായി മുടങ്ങിയ വിധവ പെന്‍ഷന്‍ ലഭിക്കാന്‍ നടപടി ആവശ്യപ്പെട്ടാണ് ഹര്‍ജി.
ഹര്‍ജിയില്‍ അടിമാലി പഞ്ചായത്തും സര്‍ക്കാരും കോടതി നിര്‍ദേശ പ്രകാരം ഇന്ന് മറുപടി നല്‍കിയേക്കും. പെന്‍ഷന്‍ മുടങ്ങിയതിനാല്‍ മരുന്ന് വാങ്ങാന്‍ അടക്കം തടസ്സമുണ്ടെന്നും പുതുവര്‍ഷത്തിന് മുന്‍പ് പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.