ഉദയഗിരിയിലെ തൊമരക്കാട്ട് ഭിന്നശേഷിക്കാരനെ സഹോദരീപുത്രൻ അടിച്ചുകൊന്നു

കണ്ണൂർ: ഉദയഗിരിയിലെ തൊമരക്കാട്ട് ഭിന്നശേഷിക്കാരനെ സഹോദരീപുത്രൻ അടിച്ചുകൊന്നു. രണ്ടുകാലുകള്‍ക്കും സ്വാധീനമില്ലാത്ത ദേവസ്യ കുമ്പുക്കല്‍ (76) എന്നയാളാണ് കൊല്ലപ്പെട്ടത്.കോടാലി കൊണ്ട് വെട്ടി കല്ലുകൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെ ആയിരുന്നു സംഭവം നടന്നത്. പ്രതി ഷൈൻ മോനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ രാത്രി ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ദേവസ്യ മരിച്ചുകിടക്കുന്നത് കണ്ടത്.ഇവർ പിന്നീട് പൊലീസില്‍ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷൈൻ മോനെ കസ്റ്റഡിയില്‍ എടുത്തത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 × 5 =