തിരുവന്തപുരം:- ലോക മലയാളി ശ്രോതാക്കൾക്കിടയിൽ പ്രശംസകൾ ഏറ്റുവാങ്ങിയ ഫ്ളവേഴ്സ് ചാനൽ ടോപ് സിംഗർ ഒന്നാം സ്ഥാനക്കാരി സീതാലക്ഷ്മിയെ പ്രേം നസീർ സുഹൃത് സമിതി ഉപഹാരം നൽകി അനുമോദിക്കുന്നു. പ്രേം നസീർ നാലാമത് ടെലിവിഷൻ പുരസ്ക്കാര സമർപ്പണ ചടങ്ങായ ആഗസ്റ്റ് 16 ന് തിരുവനന്തപുരം പൂജപ്പുര ശ്രീചിത്തിര തിരുനാൾ ആഡിറ്റോറിയത്തിൽ വച്ചാണ് സീതാലക്ഷ്മിയെ അനുമോദിക്കുന്നതെന്ന് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.