തിരുവനന്തപുരം: ഭാരത സർക്കാരിന്റെ റയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടുറിസം കോർപറേഷൻ ലിമിറ്റഡ് (ഐ.ആർ.സി.ടി.സി), റെയിൽവേ സ്റ്റേഷനുകളിലും, ട്രെയിനിലുമുള്ള ഭക്ഷണ വിതരണവും മറ്റു ആഥിത്യ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനും, നിയന്ത്രിക്കുന്നതിനും കൂടാതെ ആഭ്യന്തര, അന്തർദേശീയ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപീകൃതമായിരിക്കുന്നു.
കുറഞ്ഞ ചിലവിൽ ആഭ്യന്തര, വിദേശ ടൂറുകൾ നടത്തുന്നതിൽ മുൻപന്തിയിലുള്ള ഐ.ആർ.സി.ടി.സി ഇപ്പോൾ അത്യകർഷകമായ പുതിയ ടൂർ പാക്കേജുകൾ അവതരിപ്പിക്കുന്നു.
ഉത്തരാഖണ്ഡിലേക്കു കേരളത്തിൽ നിന്നും ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ
“ദേവഭൂമി ഉത്തരഖണ്ഡ് യാത്ര” ഭാരത് ഗൗരവ് പ്രതേക ടൂറിസ്റ്റ് ട്രെയിൻ, 2024 ജൂലായ് 26 നു തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നും പുറപ്പെടുന്നു. 11 ദിവസം നീണ്ടു നിൽക്കുന്ന ഈ യാത്രയിലൂടെ ഉത്തരാഖണ്ഡിലെ ഭീംതാൾ, നൈനിറ്റാൾ, അൽമോറ, കോസാനി എന്നീ പ്രദേശങ്ങൾ സന്ദർശിക്കാവുന്നതാണ്.
ആഭ്യന്തര വിമാനയാത്രാ പാക്കേജുകൾ ആയി തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്നവ
. അമൃത്‌സർ, ചണ്ഡീഗഡ്, ഡൽഹി, ആഗ്ര, മഥുര(7 ദിവസം) 23.08.24 -Rs.40570/-മുതൽ.
. കാശ്മീർ – ശ്രീനഗർ, പഹൽഗാം, ഗുൽമാർഗ്, സോൻമാർഗ്(6 ദിവസം )14.09.24 – Rs. 47700/-
. ചാർധാം – കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി (13 ദിവസം) 24.09.24-Rs. 64450/-മുതൽ.
കൊച്ചിയിൽ നിന്നും പുറപ്പെടുന്നവയായി
ലേ- ലഡാക്ക്, ഗോൾഡൻ ട്രയാംഗിൾ, കാശ്മീർ, ചാർധാം, ആൻഡമാൻ.
കോഴിക്കോട് നിന്നും പുറപ്പെടുന്നവയായി വാരണാസി, പ്രയാഗ്‌രാജ് അയോദ്ധ്യ, ഗോൾഡൻ ട്രയാംഗിൾ, ലേ -ലഡാക്ക്, കാശ്മീർ.
കൊച്ചിയിൽ നിന്നും അന്താരാഷ്ട്ര വിമാന പാക്കേജുകൾ
ശ്രീലങ്ക -(7 ദിവസം) 16.09.24-Rs. 66400/- മുതൽ.
തായ്‌ലൻഡ് -ബാങ്കോക്ക്, പട്ടായ(5 ദിവസം )23.08.24-Rs. 57650/- മുതൽ.
കൂടുതൽ വിവരങ്ങൾക്കു ഫോണിൽ ബന്ധപ്പെടുകയോ IRCTC വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്.
വെബ്സൈറ്റ് -www.irctctourism.com
തിരുവനന്തപുരം -8287932095
കോഴിക്കോട് -8287932098
എറണാകുളം -8287932082/117
കോയമ്പത്തൂർ -9003140655