കോവളം മുതല്‍ ശംഖുമുഖം എയര്‍പോര്‍ട്ട് ജംഗ്ഷൻ വരെ നടക്കുന്ന കോവളം മാരത്തോണ്‍ മത്സരവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം : ഞായറാഴ്ച കോവളം മുതല്‍ ശംഖുമുഖം എയര്‍പോര്‍ട്ട് ജംഗ്ഷൻ വരെ നടക്കുന്ന കോവളം മാരത്തോണ്‍ മത്സരവുമായി ബന്ധപ്പെട്ട് ഞായറാഴ്ച വെളുപ്പിന് 2.00 മണി മുതല്‍ രാവിലെ 10.00 മണി വരെ കോവളം – കഴക്കൂട്ടം ബൈപ്പാസില്‍ കോവളം മുതല്‍ ചാക്ക ജംഗ്ഷൻ വരെയും, ചാക്ക മുതല്‍ ശംഖുമുഖം വരെയുള്ള റോഡിലും, റോഡിന്റെ ഇടതുവശത്തുള്ള പാതയിലും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.കോവളം – ചാക്ക ബൈപ്പാസ് റോഡിലെ പടിഞ്ഞാറുവശം പാതയില്‍ വെളുപ്പിന് 2.00 മണി മുതല്‍ രാവിലെ 10.00 മണിവരെ ഗതാഗതം അനുവദിക്കുന്നതല്ല. കോവളം ഭാഗത്തുനിന്നും ചാക്ക ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ കോവളം ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് സമാന്തരമായുള്ള ചാക്ക – കോവളം ബൈപ്പാസ് റോഡിലൂടെ എതിര്‍ദിശയിലേക്ക് പോകണം. ചാക്ക – കോവളം റോഡില്‍ കിഴക്കു വശം പാതയില്‍ ഇരു ദിശയിലേക്കും ഗതാഗതം അനുവദിക്കും. ചാക്ക ഭാഗത്തു നിന്നും ശംഖുമുഖം ഭാഗത്തേക്കും, തിരിച്ചുമുള്ള വാഹനങ്ങള്‍ ചാക്ക ശംഖുമുഖം റോഡിന്റെ വലതുവശം പാതയിലൂടെ ഇരുദിശകളിലേക്കും പോകണം.വിമാനത്താവളത്തിലേയ്ക്ക് വരുന്നയാത്രക്കാര്‍ ഗതാഗതത്തിരക്ക് കണക്കിലെടുത്ത് മുൻകൂട്ടി യാത്രകള്‍ ക്രമീകരിക്കണമെന്നും മേല്‍ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും തിരുവനന്തപുരം സിറ്റി പോലീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച പരാതികളും നിര്‍ദ്ദേശങ്ങളും 9497930055, 9497990005 എന്നീ ഫോണ്‍ നമ്പരുകളില്‍ അറിയിക്കാം.സന്നദ്ധ സംഘടനയായ യങ് ഇന്ത്യൻസ് തിരുവനന്തപുരം ചാപ്റ്ററാണ്, സമുദ്രങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെയും ആരോഗ്യത്തോടെ ജീവിക്കേണ്ടതിന്റെയും ആവശ്യകതകള്‍ വിളിച്ചോതുന്ന ‘കോവളം മാരത്തോണ്‍’ സംഘടിപ്പിക്കുന്നത്. ഫുള്‍ മാരത്തോണ്‍ (42.2 കിലോമീറ്റര്‍), ഫാഫ് മാരത്തോണ്‍ (21.1 കിലോമീറ്റര്‍), 10 കെ ഫണ്‍ (10 കിലോമീറ്റര്‍), ഫണ്‍ റണ്‍ (അഞ്ച് കിലോമീറ്റര്‍) എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് മത്സരം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

13 + 4 =