കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് തീ പിടുത്തം. യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചു. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാര്‍ഡില്‍ ഹാള്‍ട്ട് ചെയ്തിരുന്ന ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്സ്‌പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. രാത്രി ഒന്നരയോടെയാണ് സംഭവം. ആളൊഴിഞ്ഞ ട്രെയിൻ ആയിരുന്നതിനാല്‍ ആര്‍ക്കും പരുക്കില്ല.
ട്രെയിനിന് തീയിട്ടതെന്നു സംശയിക്കുന്നതായി റെയില്‍വേ അധികൃതര്‍ പറയുന്നു. രാത്രി പതിനൊന്നോടെ എത്തിയ ട്രെയിൻ നിര്‍ത്തിയിട്ടതാണ്. കോഴിക്കോട് എലത്തൂരില്‍ തീവയ്പുണ്ടായ അതേ ട്രെയിനിലാണ് ഇന്നലെയും തീപിടിത്തമുണ്ടായത്. സംഭവത്തില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി. ട്രെയിനിന്റെ ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചു.ട്രെയിനിന് പുറമേനിന്നു തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.