തിരുവനന്തപുരം :- നവരാത്രി ആഘോഷ പരിപാടികളുടെ ഭാഗമായി തിരുവിതാംകൂർ നവരാത്രി ഫെസ്റ്റിവൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം. വലിയ ശാല ശ്രീ മഹാഗണപതി ഭജനമഠത്തിൽ നടന്ന ചടങ്ങിൽ സത്യസായി ഓർഫനേജ് ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ . ആനന്ദകുമാർ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ ജി.മാണിക്കത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിന് ട്രസ്റ്റ് പ്രസിഡന്റ് അനന്തപുരി മണികണ്ഠൻ സ്വാഗതം ആശംസിച്ചു. ആശംസകൾ അർപ്പിച്ച് ലക്ഷ്മണ അയ്യർ, മീനാ മഹാദേവൻ തുടങ്ങിയവർ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി എസ്.ആർ.രമേഷ് കൃതജ്ഞത അർപ്പിച്ചു. തുടർന്ന് തമിഴ് നാട് കരൂർ നാട്യ അക്കാദമിയുടെ ഭരതനാട്യം അരങ്ങേറി.
Total Views: 24325