തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ഥിനിയെ കടന്നു പിടിച്ചെന്ന പരാതിയില് ടിവി-സ്റ്റേജ് കോമഡി താരം ബിനു .ബി.കമാലിനെ (40) വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തു.തമ്പാനൂരില്‍നിന്നു നിലമേലേക്കു പോകുന്ന ബസില്‍ വട്ടപ്പാറയ്ക്കു സമീപം ഇന്നലെ വൈകുന്നേരം നാലേമുക്കാലിനായിരുന്നു സംഭവം.കൊല്ലം കടയ്ക്കല്‍ സ്വദേശിനിയാണു പരാതി നല്‍കിയത്. ബിനു അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ബഹളം വയ്ക്കുകയും ഇതോടെ ബസ് നിര്‍ത്തുകയുമായിരുന്നു. തൊട്ടുപിന്നാലെ ബിനു ബസില്‍ നിന്ന് ഇറങ്ങിയോടി. യാത്രക്കാരും നാട്ടുകാരും പിന്നാലെയെത്തിയെങ്കിലും കടന്നുകളഞ്ഞ ഇയാളെ പിന്നീട് വട്ടപ്പാറ ശീമമുള മുക്കില്‍നിന്നു കസ്റ്റഡിയില്‍ എടുക്കുകയായിരുന്നെന്നു വട്ടപ്പാറ എസ്‌എച്ച്‌ഒ എസ്.ശ്രീജിത്ത് പറഞ്ഞു.