മൊഗാഡീഷു : കിഴക്കേ ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയുടെ തലസ്ഥാനമായ മൊഗാഡീഷുവില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് പുറത്തുണ്ടായ ഇരട്ട കാര്‍ബോംബ് സ്ഫോടനത്തില്‍ 100 പേര് കൊല്ലപ്പെട്ടു.300ഓളം പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരും. ശനിയാഴ്ചയായിരുന്നു സംഭവമെന്ന് രാജ്യത്തെ പ്രസിഡന്റ് ഹസന് ഷെയ്ഖ് മുഹമ്മദ് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആക്രമണത്തിന്റെ ഉത്തരാവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും പ്രാദേശിക ഭീകരസംഘടനയായ അല്‍ ഷബാബ് ആണ് പിന്നിലെന്ന് കരുതുന്നു.