വടക്കാഞ്ചേരി: കിരാലൂരില്‍ യുവാവിനെ സംഘം ചേർന്ന് വധിക്കാൻ ശ്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍. കിരാലൂർ ചിരിയങ്കണ്ടത്ത് ബാബു (53), മകൻ രാഹുല്‍ (22) എന്നിവരെയാണ് പിടികൂടിയത്.കിരാലൂർ ചീരൻ വീട്ടില്‍ ജോയ്സണെയാണ് പ്രതികള്‍ ആക്രമിച്ചത്. കേസിലെ മറ്റുപ്രതികള്‍ ഒളിവിലാണ്.ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. മാർഗതടസമായി വഴിയില്‍ നിർത്തിയ ബൈക്ക് മാറ്റാൻ ജോയ്സണ്‍ ആവശ്യപ്പെട്ടതിനെ തുടർന്നുള്ള വാക്കേറ്റമാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഘം ചേർന്ന് മരവടികള്‍ ഉപയോഗിച്ചായിരുന്നു മർദ്ദനം. പരിക്കേറ്റ ജോയ്സണ്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.