വീടിനു സമീപമുള്ള മഴക്കുഴിയില്‍ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വീടിനു സമീപമുള്ള മഴക്കുഴിയില്‍ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. സംഭവം നടന്നത് തിരുവനന്തപുരത്തെ കിളിമാനൂരില്‍ ആണ്.അടയമണ്‍ വയ്യാറ്റിൻകര വെള്ളാരംകുന്ന് വീട്ടില്‍ രാജീവ്-വർഷ ദമ്പതികളുടെ മകള്‍ രൂപ രാജീവാണ് മരിച്ചത്.തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു അപകടം നടന്നത്. കുഞ്ഞ് രണ്ടരയടി താഴ്ചയുള്ള മഴക്കുഴിയിലാണ് വീണത്. വീടിന് പുറകുവശത്ത് സഹോദരനൊപ്പം കളിക്കുകയായിരുന്ന രൂപയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് മൂത്തകുട്ടി അമ്മയെ വിവരം അറിയിക്കുകയും ശേഷം നടത്തിയ തിരച്ചിലിലാണ് മഴക്കുഴിയില്‍ കുട്ടി വീണു കിടക്കുന്നത് കണ്ടത്. ഉടൻ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.കഴിഞ്ഞ ദിവസത്തെ നിർത്താതെ പെയ്ത മഴയില്‍ കുഴിയില്‍ വെള്ളം കൊണ്ട് നിറഞ്ഞിരുന്നു. സംഭവത്തില്‍ കിളിമാനൂർ പോലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eight − 5 =