വാഷിംഗ്ടണ്‍ : യു.എസിലെ കെന്റകിയില്‍ രണ്ട് ആര്‍മി ഹെലികോപ്റ്ററുകള്‍ തകര്‍ന്ന് വീണ് ഒമ്പത് സൈനികര്‍ മരിച്ചു. ഇന്ത്യന്‍ സമയം ഇന്നലെ രാവിലെ 7.30ഓടെ ട്രിഗ് കൗണ്ടിയില്‍ ഫോര്‍ട്ട് കാംബെല്‍ മിലിട്ടറി ബേസിന് സമീപമായിരുന്നു സംഭവം. പരിശീലന പറക്കല്‍ നടത്തുന്നതിനിടെ 101ാം എയര്‍ബോണ്‍ ഡിവിഷന്റെ എച്ച്.എച്ച് 60 ബ്ലാക്ക്‌ഹോക്ക് ഹെലികോപ്‌റ്ററുകളാണ് തകര്‍ന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. പറക്കുന്നതിനിടെ കൂട്ടിയിടിച്ചതാണെന്നാണ് സൂചന.